സ്മരണകളിൽ ഈറനണിഞ്ഞ് പിതൃക്കൾക്ക് തർപ്പണം...


Caption

വടക്കാഞ്ചേരി : കൊച്ചിൻ ദേവസ്വം ബോർഡിന്റെ വടക്കാഞ്ചേരി പുഴയോരത്തെ കുമ്പളങ്ങാട് പള്ളിമണ്ണയിലായിരുന്നു ബലി തർപ്പണത്തിന് ഇത്തവണ വൻ തിരക്ക്. ദേവസ്വം പ്രസിഡന്റ് വി. നന്ദകുമാർ ഉൾപ്പെടെ പ്രധാനികളെല്ലാം പള്ളിമണ്ണയിലെത്തി. കാഞ്ഞിരക്കാട്ട് ഇല്ലത്ത് പരമേശ്വരൻ എളയത്‌ മുഖ്യ കാർമികത്വം വഹിച്ചു. കോടശ്ശേരിമല ശിവ-പാർവതി ക്ഷേത്രം, പാർളിക്കാട് നടരാജഗിരി, മങ്കര ഷൺമുഖാനന്ദ, വാഴാനി ക്ഷേത്രം എന്നിവിടങ്ങളിലും ബലിതർപ്പണത്തിന് തിരക്കായിരുന്നു.

പഴയന്നൂർ : വടക്കേത്തറ ശ്രീനാരായണഗുരുദേവ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ ഗായത്രിപ്പുഴയുടെ തീരത്ത് ചീരക്കുഴി പാലത്തിനുസമീപം കർക്കടകവാവ് ബലിതർപ്പണംനടത്തി.

പുന്നയൂർക്കുളം : തൃപ്പറ്റ് ശിവക്ഷേത്രത്തിൽ വാവുബലി ചടങ്ങുകൾക്ക് ഗുരുവായൂർ അനൂപ് ശാന്തി, ക്ഷേത്രം മേൽശാന്തി എന്നിവർ മുഖ്യകാർമികത്വം വഹിച്ചു.

വടക്കേക്കാട് : അഞ്ഞൂർ ആലിങ്ങൽ ഭഗവതീക്ഷേത്രത്തിൽ മേൽശാന്തി പൂങ്ങാട്ട് മാധവൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.

വടക്കേക്കാട് : തിരുവളയന്നൂർ മഹാദേവക്ഷേത്രത്തിൽ ഷാജി ശർമ മുഖ്യകാർമികത്വം വഹിച്ചു. ചെറുവത്താനി ആറാട്ടുകടവ് ധർമശാസ്ത ക്ഷേത്രത്തിൽ നടത്തിയ ബലിതർപ്പണത്തിന് മേൽശാന്തി പൂങ്ങാട്ട് മാധവൻ നമ്പൂതിരി മുഖ്യകാർമികനായി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..