കർഷകസംഘം ഏരിയാ സമ്മേളനം


കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാ സമ്മേളനത്തിന്റെ സമാപനം കുറിച്ച് നടന്ന കവിയരങ്ങ് കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യുന്നു

ഇരിങ്ങാലക്കുട : കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ അനുബന്ധ പരിപാടികളുടെ സമാപനം കുറിച്ച് കവിയരങ്ങ് സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കട കവിയരങ്ങ് ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുടയിലെ കവികളും കവയിത്രികളുമായ ഇ. ജിനൻ, റെജില ഷെറിൻ, രാധാകൃഷ്ണൻ വെട്ടത്ത്, പി.എൻ. സുനിൽ, രാധിക സനോജ്, കൃഷ്ണകുമാർ മാപ്രാണം, സുധീഷ് ചന്ദ്രൻ, സിന്റി സ്റ്റാൻലി, രതി കല്ലട, റഷീദ് കാറളം, കാട്ടൂർ രാമചന്ദ്രൻ, സി.ജി. രേഖ, അനീഷ് ഷാറൂൺ, രാധാകൃഷ്ണൻ കിഴുത്താനി, വിനോദ് എടതിരിഞ്ഞി, ബിഷോയ്, അജിത പീതാംബരൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു.

സംഘാടക സമിതി ചെയർമാൻ വി.എ. മനോജ്കുമാർ മികച്ച കർഷകരെ ആദരിച്ചു. ടി.ജി. ശങ്കരനാരായണൻ അധ്യക്ഷനായി. ടി.എസ്. സജീവൻ, എം.ബി. രാജു എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..