പെരുമ്പിലാവ് : ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം തിപ്പിലശ്ശേരി വടക്കൂട്ടയിൽ ശാരികയ്ക്കും അമ്മയ്ക്കും നേരെ ഉണ്ടായ മർദനത്തിലും അതിക്രമത്തിലും രണ്ടുപേർ അറസ്റ്റിൽ. എരുമപ്പെട്ടി വലയപറമ്പിൽ സുനിൽകുമാർ (35), വെള്ളറക്കാട് താഴത്തെപുരയ്ക്കൽ ഹരിദാസ് (42) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന മറ്റ് രണ്ടുപേർ പോലീസിന്റെ പിടിയിലായതാണ് സൂചന.
ബുധനാഴ്ച ഉച്ചയോടെ ഓട്ടോയിൽ എത്തിയ നാലുപേർ ശാരികയുടെ വീട്ടിൽ അതിക്രമിച്ചു കയറി മതിലും ജനൽചില്ലുകളും തകർക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ശാരികയുടെ അമ്മ ശാന്തകുമാരിയെ മർദിക്കുകയും തള്ളി താഴെയിടുകയുമായിരുന്നു. വീട്ടിൽ അതിക്രമം നടക്കുന്നു എന്ന് അറിഞ്ഞ് ജോലി സ്ഥലത്തു നിന്നും വീട്ടിൽ എത്തിയ ശാരികയ്ക്കും മർദനം ഏറ്റു.
മതിൽ നിർമാണവുമായി തർക്കത്തിലുള്ള അയൽക്കാരൻ പറഞ്ഞതു പ്രകാരം മതിൽ പൊളിച്ചുനന്നാക്കാൻ വന്നതാണ് തങ്ങൾ എന്നാണ് അറസ്റ്റിലായവർ പോലീസിനോട് പറഞ്ഞത്. ശാരികയുടെ വീട്ടുകാരും അയൽക്കാരും തമ്മിൽ മതിൽ നിർമാണവുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..