സർക്കാർ പ്രഖ്യാപനങ്ങളിൽ വ്യക്തത വേണം-സി.പി.ഐ.


ഇരിങ്ങാലക്കുട : കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നടത്തുന്ന പ്രഖ്യാപനങ്ങളിൽ വ്യക്തത വേണമെന്ന് സി.പി.ഐ. ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റർ ഭരണം ആരംഭിച്ച് ഒരു വർഷം പിന്നിട്ടിട്ടും പ്രഖ്യാപനങ്ങൾ മാത്രമാണ് നടക്കുന്നതെന്നും ഒന്നും പ്രായോഗികമാകുന്നില്ലെന്നും മണ്ഡലം സെക്രട്ടറി പി. മണി പറഞ്ഞു.

ചികിത്സ, വിവാഹം, വിദ്യാഭ്യാസം എന്നീ ആവശ്യങ്ങൾക്ക് പണത്തിനായി നിക്ഷേപകർ അലയേണ്ടിവരുന്ന അവസ്ഥ ഉണ്ടാകാതിരിക്കാൻ സർക്കാർ ഇടപെടൽ വേണമെന്നും സി.പി.ഐ. ആവശ്യപ്പെട്ടു. യോഗത്തിൽ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയായി എൻ.കെ. ഉദയപ്രകാശിനെയും മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായി എം.ബി. ലത്തീഫ്, കെ.സി ബിജു, എ.ജെ. ബേബി, ടി.കെ. വിക്രമൻ, അനിത രാധാകൃഷ്ണൻ എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, കെ. ശ്രീകുമാർ, ടി.കെ. സുധീഷ് എന്നിവർ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..