ഒക്യുപേഷണൽ തെറാപ്പി തുടങ്ങി


ഇരിങ്ങാലക്കുട : സമഗ്രശിക്ഷ കേരള ഇരിങ്ങാലക്കുട ബി.ആർ.സി.യുടെ നേതൃത്വത്തിൽ ഒക്യുപേഷണൽ തെറാപ്പി തുടങ്ങി. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടിയാണ് തെറാപ്പി നടത്തുന്നത്. കല്ലേറ്റുംകരയിലെ നിപ്മറിന്റെ സഹായത്തോടെ അവിടെയുള്ള തെറാപ്പിസ്റ്റുകളുടെ സേവനമാണ് കുട്ടികൾക്ക് ലഭിക്കുന്നത്. ബി.ആർ.സി. യിൽ നടന്ന പരിപാടി ഇരിങ്ങാലക്കുട നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുജ സഞ്ജീവ്കുമാർ ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട ബി.പി.സി. സിന്ധു വി.ബി. അധ്യക്ഷയായി. സ്‌പെഷ്യൽ എജ്യൂക്കേറ്റർ സുജാത ആർ., സി.ആർ.സി. കോ-ഓർഡിനേറ്റർ ജെന്നി ആന്റണി എന്നിവർ സംസാരിച്ചു. വിവിധ വിദ്യാലയങ്ങളിൽനിന്ന്‌ 20 കുട്ടികൾ തെറാപ്പിയിൽ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..