ചികിത്സയ്ക്കായി പിരിച്ചത് കിട്ടിയതുമില്ല, കേസിൽ പ്രതികളുമായി


വടക്കാഞ്ചേരി : മുള്ളൂർക്കര വാഴക്കോട് പ്രവർത്തിക്കുന്ന സാമൂഹ്യനീതി സംഘടനയ്ക്കെതിരേ പരാതിയുമായി വന്ന കുടുംബത്തിനെതിരേ വടക്കാഞ്ചേരി പോലീസ് കേസെടുത്തു.

അവിണിശ്ശേരിയിൽ താമസിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട കോലടിയിൽ ബിനീഷ്, ഭാര്യ സുഗുണ എന്നിവരാണ് തട്ടിപ്പിനെതിരേ ആദ്യം പരാതി നൽകിയത്. ഇതിൽ നടപടിയൊന്നുമുണ്ടായില്ല. ഏഴ് വയസ്സുള്ള ഇവരുടെ കുട്ടിയുടെ ചികിത്സയ്ക്കായി വാഴക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന സോഷ്യൽ ജസ്റ്റിസ് ഓർഗനൈസേഷൻ തുക പിരിച്ച് നൽകാമെന്ന വാഗ്ദാനം നൽകിയിരുന്നു.

വാഹനത്തിൽ മൈക്ക് കെട്ടി കുട്ടിയുടെ ചിത്രമുള്ള ഫ്ളക്സും നോട്ടീസുമായി പ്രചാരണം നടത്തി പൊതുജനങ്ങളിൽനിന്ന് സംഘടന പണം പിരിച്ചിരുന്നു. ഒന്നര മാസമായിട്ടും പണം കിട്ടാതെ വന്നപ്പോഴാണ് പരാതിയുമായി മാതാപിതാക്കൾ പോലീസിനെ സമീപിച്ചത്.ഇതിനിടയിൽ വീട്ടിൽ അതിക്രമിച്ചു കയറി തന്നെ സുഗുണയും ബിനീഷും മർദിച്ചതായി കാണിച്ച് ഷെമീറിന്റെ ഭാര്യ ആരിഫ പോലീസ് സ്‌റ്റേഷനിൽ പരാതി കൊടുക്കുകയായിരുന്നു. തട്ടിപ്പിനെതിരേ ഉന്നത അധികാരികളെ സമീപിക്കാനാണ് ബിനീഷിന്റെയും സുഗുണയുടെയും തീരുമാനം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..