വടക്കാഞ്ചേരി നഗരസഭകൗൺസിലിൽ ബഹളം


വടക്കാഞ്ചേരി : നഗരസഭ അന്തിമ പദ്ധതിയുടെ അംഗീകാരത്തിന് പദ്ധതിരേഖ കൗൺസിലിന്റെ അംഗീകാരം തേടാതെയാണ് സമർപ്പിച്ചതെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷ പ്രതിഷേധം.

കൗൺസിൽ അംഗീകരിച്ചുവെന്ന് എഴുതി ചേർത്തതിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി കോൺഗ്രസ് വനിതാ കൗൺസിലർക്കെതിരേ സാമൂഹികമാധ്യമത്തിൽ പോസ്റ്റിട്ട ജീവനക്കാരനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർമാർ ഇറങ്ങിപ്പോക്ക് നടത്തി. നഗരസഭ ചട്ടങ്ങൾ അട്ടിമറിച്ചുള്ള പ്രവർത്തനങ്ങൾക്കെതിരേ പ്രത്യക്ഷ സമരം ആരംഭിക്കുമെന്ന് കോൺഗ്രസ് കക്ഷി നേതാവ് കെ. അജിത്കുമാർ പറഞ്ഞു.

വ്യക്തിഗത ഗുണഭോക്താക്കളെയും ലൈഫ് പദ്ധതി പട്ടിക അംഗീകരിക്കുന്നതിനുമായി ആറിനുള്ളിൽ ഡിവിഷൻ സഭകൾ വിളിച്ചു ചേർക്കാനും തീരുമാനമായി. ചെയർമാൻ പി.എൻ. സുരേന്ദ്രൻ അധ്യക്ഷനായി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..