അറിഞ്ഞു പാടുന്നത് ആനന്ദം -നഞ്ചിയമ്മ


• ഭരതൻ സ്മൃതി വടക്കാഞ്ചേരിയിൽ നഞ്ചിയമ്മ ഉദ്ഘാടനം ചെയ്യുന്നു

വടക്കാഞ്ചേരി : ദേശീയ അവാർഡ് തനിക്ക് നൽകിയതിനെ വിമർശിക്കുന്നവരോട് ഇഷ്ടം മാത്രം. പാടുന്നതിൽ തെറ്റുകളുണ്ടാകാം. അറിഞ്ഞുപാടുന്നതാണ്‌ ആനന്ദമെന്ന് നഞ്ചിയമ്മ പറഞ്ഞു. ശ്രീകേരളവർമ പബ്ലിക് ലൈബ്രറിയുടെ ‘ഭരതം ലളിതം’ സ്മൃതിപരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മ തന്റെ ഗാനം സദസ്സിനായി ആലപിച്ചു. പുരസ്‌കാരപ്രഖ്യാപനത്തിനുശേഷം പാടിപ്പാടി ശബ്ദമടഞ്ഞെന്ന കുറ്റസമ്മതത്തോടെയായിരുന്നു പാട്ടുപാടിയത്. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. അധ്യക്ഷനായി.

നിറച്ചാർത്ത് ദേശീയ ക്യാമ്പിൽ സഹോദരികളായ അസ്നയും തസ്നിയും ഒറ്റ കാൻവാസിൽ വരച്ച കെ.പി.എ.സി. ലളിതയുടെ ഛായാചിത്രം അനാച്ഛാദനം ചെയ്ത് എ.സി. മൊയ്തീൻ എം.എൽ.എ. ലളിത അനുസ്മരണം നിർവഹിച്ചു. നടൻ ജയരാജ് വാരിയർ ഭരതൻ സ്മൃതിപ്രഭാഷണം നടത്തി. മികച്ച കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ഗോകുൽദാസിനെ ചടങ്ങിൽ ആദരിച്ചു.

സിദ്ധാർത്ഥ് ഭരതൻ സ്മൃതിദീപം തെളിയിച്ചു.

എം.ആർ. അനൂപ് കിഷോർ, ലൈബ്രറി പ്രസിഡന്റ് വി. മുരളി, സെക്രട്ടറി ജി. സത്യൻ, ഭരതൻ ഫൗണ്ടേഷൻ കൺവീനർ മാരാത്ത് വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..