• എങ്കക്കാട് വീരാണിമംഗലം ക്ഷേത്രത്തിൽ കേന്ദ്ര ടൂറിസം മന്ത്രി അജയ് ഭട്ടിനു ക്ഷേത്ര ക്ഷേമസമിതി നൽകിയ സ്വീകരണം
വടക്കാഞ്ചേരി : ദേശീയ ടൂറിസം മാപ്പിൽ ഉത്രാളിക്കാവ് പൂരത്തെ ഉൾപ്പെടുത്തുന്നതിന് കേന്ദ്രസർക്കാർ സന്നദ്ധമാണെന്ന് കേന്ദ്ര ടൂറിസം മന്ത്രി അജയ് ഭട്ട് പറഞ്ഞു. എങ്കക്കാട് വീരാണിമംഗലം ക്ഷേത്രത്തിൽ രാമായണം, ഗീത ക്ലാസുകളിൽ നേതൃത്വം നൽകുന്ന അമ്മമാരെ ആദരിക്കുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രണ്ടു പതിറ്റാണ്ടായി സംസ്ഥാന ടൂറിസം മാപ്പിൽ ഇടമുള്ള ഉത്രാളിപ്പൂരത്തെ ദേശീയ മാപ്പിൽ ഉൾപ്പെടുത്തി സാമ്പത്തിക സഹായം അനുവദിക്കുന്നതിന് സംസ്ഥാനത്തിന്റെ ശുപാർശയും അനിവാര്യമെന്ന് മന്ത്രി പറഞ്ഞു.
ക്ഷേത്രസമിതി വൈസ് പ്രസിഡന്റ് പി.ജി. രവീന്ദ്രൻ അധ്യക്ഷനായി. ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എ. നാഗേഷ്, ഉത്രാളിക്കാവ് പൂരം ചീഫ് കോ-ഓർഡിനേറ്റർ എ.കെ. സതീഷ്‌കുമാർ, ഉത്രാളിപ്പൂരം എങ്കക്കാട് ദേശം പ്രസിഡന്റ് ബാബു പൂക്കുന്നത്ത്, ഹൈമാവതി സേതുമാധവൻ, കടമ്പാട്ട് സേതുമാധവൻ തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..