നൈപുണ്യ പരിചയമേളയ്ക്കു തുടക്കമായി


ഇരിങ്ങാലക്കുട : പുതിയ തലമുറയ്ക്ക് തൊഴിൽമേഖലയിൽ ആത്മവിശ്വാസം വർധിപ്പിക്കാൻ നൈപുണ്യ പരിചയമേളകൾ ഉപകരിക്കുമെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. അസാപ് കേരള സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിൽ നടത്തുന്ന നൈപുണ്യമേളയുടെയും കെ സ്‌കിൽ കാമ്പയിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നടന്ന പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ് അധ്യക്ഷയായി. കേരളത്തിന്റെ വൈജ്ഞാനികസമൂഹകേന്ദ്രീകൃതമായ സമ്പദ്‌വ്യവസ്ഥയ്ക്ക് 20 ലക്ഷത്തോളംപേർക്ക് തൊഴിൽ എന്ന സർക്കാർ ലക്ഷ്യത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

നൈപുണ്യവികസനവുമായി ബന്ധപ്പെട്ട് ക്രൈസ്റ്റ് കോളേജ്, സെയ്‌ന്റ് തോമസ് കോളേജ് എന്നിവയുമായി അസാപ് ധാരണാപത്രത്തിൽ ഒപ്പുവെച്ചു. അസാപ് കേരള ചെയർപേഴ്‌സണും മാനേജിങ്‌ ഡയറക്ടറുമായ ഡോ. ഉഷ ടൈറ്റസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ലളിത ബാലൻ, സന്ധ്യ നൈസൺ, വിജയലക്ഷ്മി വിനയചന്ദ്രൻ, ജില്ലാപഞ്ചായത്തംഗങ്ങളായ ലതാ ചന്ദ്രൻ, ഷീലാ അജയഘോഷ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാർ, അസാപ് കേരള ഹെഡ് ട്രെയിനിങ് ലൈജു ഐ.പി. നായർ, സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഫ്രാൻസിസ് ടി.വി. എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..