മുരിയാട് : പ്രകൃതിസംരക്ഷണദിനത്തിൽ മുരിയാട് കായലോരത്ത് വിത്ത് വിതറി ആനന്ദപുരത്തെ വിദ്യാർഥികൾ മാതൃകയായി. ആനന്ദപുരം ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. വൊളന്റിയർമാരാണ് വിത്തുരുളകൾ തയ്യാറാക്കി മുരിയാട് കായലോരത്ത് വിതറിയത്.
കൃഷിഭവനിൽനിന്ന് ലഭിച്ച വിവിധ ഫലവൃക്ഷങ്ങളുടെ വിത്തുകളാണ് മണ്ണിൽ നിക്ഷേപിച്ചത്. മുരിയാട് പഞ്ചായത്ത് അംഗം നിത അർജ്ജുനൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എ.എം. ജോൺസൺ അധ്യക്ഷനായി.
പഞ്ചായത്ത് അംഗങ്ങളായ എ.എസ്. സുനിൽകുമാർ, കെ. വൃന്ദകുമാരി, നിജി വൽസൻ, മാനേജ്മെന്റ് പ്രതിനിധി എ.എൻ. വാസുദേവൻ, ടി.എ. അജിത്കുമാർ, പ്രിൻസിപ്പൽ ബി. സജീവ്, പ്രധാനാധ്യാപകൻ ടി. അനിൽകുമാർ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പി.പി. സന്ധ്യ, ആൻസി ആന്റണി, ടി.എ. അനന്തകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..