യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ


വടക്കാഞ്ചേരി : മുള്ളൂർക്കര കണ്ണംമ്പാറ സ്വദേശി ശ്രീജു എന്നയാളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട് വധിക്കാൻ ശ്രമിക്കുകയും കവർച്ച നടത്തുകയും ചെയ്ത പ്രതി അറസ്റ്റിലായി.

പത്തനംതിട്ട, ഗോവ എന്നിവടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന നിരവധി കേസുകളിലെ പ്രതിയായ വട്ടായി കുളമ്പുറത്ത് വീട്ടിൽ വിഷ്ണു(25)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

വടക്കാഞ്ചേരി സ്‌റ്റേഷൻ ഹൗസ് ഓഫീസർ കെ. മാധവൻകുട്ടി, എസ്.ഐ.മാരായ എ.എ. തങ്കച്ചൻ, കെ.ആർ. വിനു, എ.എസ്.ഐ. എം.എക്സ്. വില്യംസ്, സീനിയർ സി.പി.ഒ. ഒ. ശ്രീകുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..