നാലമ്പല തീർഥാടനത്തിന് പതിനായിരങ്ങൾ


Caption

ഇരിങ്ങാലക്കുട : ജൂലായിലെ അവസാനദിനമായ ഞായറാഴ്ച നാലമ്പല തീർഥാടനത്തിനെത്തിയത് പതിനായിരങ്ങൾ. ഇരുക്ഷേത്രങ്ങളിലും വരി റോഡിലേക്ക് നീണ്ടു. ഞായറാഴ്ച പുലർച്ചെ മുതൽ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലും പായമ്മൽ ശത്രുഘ്‌ന ക്ഷേത്രത്തിലും തിരക്കുമൂലം നടയടയ്ക്കാൻ വൈകി. ഇരിങ്ങാലക്കുടയിൽനിന്ന് ആറ് ബസുകളടക്കം സംസ്ഥാനത്തിന്റെ പലയിടങ്ങളിൽനിന്നായി കെ.എസ്.ആർ.ടി.സി.യുടെ 22 ബസുകളാണ് നാലമ്പല തീർഥാടനത്തിനെത്തിയത്.

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഞായറാഴ്ച രാവിലെ നാലിന് നടതുറന്ന് ഉച്ചതിരിഞ്ഞ് നാലിനാണ് നടയടച്ചത്. നാലരയോടെ വീണ്ടും നടതുറന്നു. പുലർച്ചെ നട തുറന്നതിനുശേഷം പൂജയ്ക്കായി 7.30 മുതൽ 8.15 വരെയും 10.30 മുതൽ 11.15 വരെയും നടയടച്ചു. വൈകീട്ട് നാലരയ്ക്ക് നടതുറന്നശേഷം ക്ഷേത്രദർശനത്തിനെത്തിയ എല്ലാ ഭക്തരും തൊഴുതിറങ്ങിയതിനുശേഷമാണ് നടയടച്ചത്. തിരക്കുമൂലം അയ്യായിരത്തിലേറെ പേർക്ക് നിൽക്കാവുന്ന വരി കവിഞ്ഞ് ക്ഷേത്രത്തിന് പുറത്തും നിരന്ന് കെ.എസ്.ആർ.ടി.സി. റോഡുവരെ നീണ്ടു. രാവിലെ പത്തരമുതൽ മൂന്നുവരെ കഞ്ഞി വിതരണം ചെയ്തു. ഇതിനുപുറമേ ചുക്കുകാപ്പി, കുടിവെള്ളം എന്നിവയും സംഗമേശ്വര ആയുർവേദഗ്രാമത്തിന്റെ നേതൃത്വത്തിൽ പാസ് മുഖേന ഔഷധക്കഞ്ഞിയും നൽകി.

പായമ്മൽ ശത്രുഘ്‌നക്ഷേ

ത്രത്തിൽ രാവിലെ അഞ്ചിന് നട തുറന്നശേഷം നാലിനാണ് അടച്ചത്. തിരക്കുമൂലം നാലരയോടെ വീണ്ടും തുറന്നു. വിവിധ ഭാഗങ്ങളിൽനിന്ന് വാഹനങ്ങൾ ഒഴുകിയെത്തിയതോടെ ഗതാഗതം നിയന്ത്രിക്കാൻ പോലീസും വൊളൻറിയർമാരും ഏറെ ബുദ്ധിമുട്ടി. ഒരു കിലോമീറ്ററോളം നീളത്തിലായിരുന്നു വാഹനങ്ങളുടെ നിര. ഞായറാഴ്ച പതിനായിരം പേർക്കാണ് പ്രസാദ ഊട്ട് നൽകിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..