വാഴാനി ഉദ്യാനത്തിലെ വൈദ്യുതി ദീപങ്ങൾ മിഴി തുറന്നു


Caption

വടക്കാഞ്ചേരി : വാഴാനി അണക്കെട്ടിൽ അഞ്ചു വർഷമായി അലങ്കാരം മാത്രമായി നിന്നിരുന്ന വൈദ്യുതിവിളക്കുകൾ ഞായറാഴ്ച പ്രകാശം ചൊരിഞ്ഞു. ‘‘വാഴാനിയിൽ വിളക്കുണ്ട്, അലങ്കാര ത്തിനാണെന്ന് മാത്രം’’ എന്ന ‘മാതൃഭൂമി’ വാർത്തയെ തുടർന്നാണ് നടപടി. ജലസേചന വിഭാഗത്തിലെ ഇലക്‌ട്രിക്കൽ വിഭാഗം സ്ഥലത്തെത്തി വിളക്കുകൾ പ്രകാശിപ്പിക്കുന്നതിനുള്ള തുടർ നടപടികൾ മിന്നൽ വേഗത്തിൽ നടപ്പാക്കി.

ഉദ്യാനത്തിലെ സോളാർ വിളക്കുകളിൽ പ്രകാശിക്കാത്തവ നന്നാക്കുന്നതിനും ഇറിഗേഷന്റെ വൈദ്യുതി വിഭാഗം നടപടികൾ തുടങ്ങി.

ഞായറാഴ്ച അണക്കെട്ടിലെത്തിയവർക്ക് ഉദ്യാനത്തിലെ മികച്ച വെളിച്ചം വേറിട്ട അനുഭവമായി. അണക്കെട്ടിലെ പ്രധാന ആകർഷണമായ തൂക്കുപാലം അടച്ചിട്ടിട്ട് മൂന്നു വർഷത്തിലധികമായി. ഇതിന്റെ അറ്റകുറ്റപ്പണികൾക്ക് അഞ്ചു ലക്ഷം രൂപയും അനുവദിച്ചിരുന്നതാണ്.

മെക്കാനിക്കൽ വിഭാഗത്തിന്റെ അനാസ്ഥ കാരണം ഇതുവരെ തൂക്കുപാലത്തിന്റെ പ്രവൃത്തികൾ തുടങ്ങിയിട്ടില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..