സി.പി.എമ്മിന് എതിരേ സി.പി.ഐ. പ്രകടനം


വടക്കാഞ്ചേരി : മുള്ളൂർക്കരയിൽ സി.പി.എം.-സി.പി.ഐ. പരസ്യപ്പോര്. മുള്ളൂർക്കര സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഇരുകക്ഷികളും തമ്മിൽ നേരിട്ടുള്ള മത്സരം നടന്നിരുന്നു.

വൻ ഭൂരിപക്ഷത്തിൽ സി.പി.എം. വിജയിച്ചു. തുടർന്ന് ആഹ്ലാദപ്രകടനത്തിനിടെ തങ്ങളുടെ പ്രചാരണബോർഡുകൾ തകർത്തതായി സി.പി.ഐ. മുള്ളൂർക്കര ലോക്കൽ കമ്മിറ്റി ആരോപിച്ചു. പോലീസ് നോക്കിനിൽക്കെയായിരുന്നു ഇതെന്നും സി.പി.ഐ. നേതൃത്വം പറയുന്നു.

തുടർന്ന് സി.പി.ഐ.യുടെ നേതൃത്വത്തിൽ പ്രകടനം നടന്നു. പ്രതിഷേധയോഗം മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ടി.പി. സുനിൽ ഉദ്ഘാടനം ചെയ്തു.

മണ്ഡലം നേതാക്കളായ കെ.എസ്. ദിനേഷ്, വി.കെ. പ്രവീൺ, പി.എസ്. ശ്രീദാസ്, വിജീഷ് അളന്നൂർ തുടങ്ങിയവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..