ഇലക്‌ട്രോണിക്‌ വീൽച്ചെയറുകൾ നൽകി ജെ.സി.ഐ.


ഇരിങ്ങാലക്കുട : ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ ഇലക്‌ട്രോണിക് വീൽച്ചെയർ വിതരണവും ബിഗ് ഷോയും മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ. ഇരിങ്ങാലക്കുട പ്രസിഡന്റ് ഡയസ് കാരാത്രക്കാരൻ അധ്യക്ഷത വഹിച്ചു. ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് മുൻ എം.പി. ഇന്നസെന്റിന് മന്ത്രി സമ്മാനിച്ചു. നടൻ സുരേഷ് ഗോപി മുഖ്യാതിഥിയായിരുന്നു. മുനിസിപ്പൽ ചെയർപേഴ്‌സൺ സോണിയ ഗിരി, ജോബിൻ കുര്യാക്കോസ്, ഡിബിൻ അമ്പൂക്കൻ, നിസാർ അഷറഫ്, ണിലാൽ വി.ബി., ടെൽസൺ കോട്ടോളി, അഡ്വ. ജോൺ നിധിൻ തോമസ്, സോൺ സെക്രട്ടറി മേജോ ജോസ്, ചാപ്റ്റർ സെക്രട്ടറി ഷൈജോ ജോസ്, ട്രീസ ഡയസ്, ജെ.ജെ. വിങ്‌ ചെയർമാൻ അലൻ ടെൽസൺ എന്നിവർ പ്രസംഗിച്ചു.

ആദ്യ ഘട്ടമായി ഒരു ലക്ഷം രൂപയോളം വില വരുന്ന പത്ത് ഇലക്‌ട്രോണിക് വീൽച്ചെയറുകൾ ചടങ്ങിൽ വിതരണം ചെയ്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..