ഓണത്തിന്‌ മുമ്പ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ നിർദേശം


വടക്കാഞ്ചേരി : വാഴാനിയുടെ വികസനം വിലയിരുത്തുന്നതിന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ.യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. അണക്കെട്ടിന്റെ നവീകരണം പൂർത്തീകരിക്കാത്തതും തൂക്കുപാലം ഇതുവരെ നന്നാക്കാത്തതും യോഗത്തിൽ ചർച്ചയായി. ഓണത്തിന് മുമ്പ് എല്ലാ അറ്റകുറ്റപ്പണികളും പൂർത്തീകരിക്കാനും ഉദ്യാനത്തിലെ കുട്ടികളുടെ പാർക്ക് വിപുലീകരിക്കാനും തീരുമാനിച്ചു.

നാലുദിവസത്തെ പരിപാടികളോടെ ‘വാഴാനി ഓണം ഫെസ്റ്റ്’ ഈ വർഷം സംഘടിപ്പിക്കും. ആർ.ഡി.ഒ. വിഭൂഷൻ, പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ എം.കെ. ശ്രീജ, വാഴാനി വാർഡ് അംഗം ഷൈനി ജേക്കബ്, ജലസേചനവിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..