നൂറേക്കറിൽ ഒരേ സമയം ഞാറ്റടി, ഹരിതകർമസേനയ്ക്ക് പുതിയ സംവിധാനം


പുതിയ നടീൽ യന്ത്രങ്ങളെത്തി

• ഹരിതകർമസേനയുടെ പുതിയ നടീൽ യന്ത്രങ്ങളിൽ സേനാംഗങ്ങൾക്ക് യന്ത്രനിർമാതാക്കൾ പരിശീലനം നൽകുന്നു

വടക്കാഞ്ചേരി : കാർഷികമുന്നേറ്റം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ പുതിയ വഴികൾ തേടുകയാണ് വടക്കാഞ്ചേരി ഹരിതകർമസേന. നാൽപ്പതുലക്ഷം രൂപ ചെലവഴിച്ച പുതിയ 12 നടീൽയന്ത്രങ്ങൾ ഹരിതകർമസേന സ്വന്തമാക്കി.

13 വർഷംമുൻപ് ബ്ലോക്ക് പഞ്ചായത്ത് മുഖേന വാങ്ങിയ നടീൽ യന്ത്രങ്ങളാണ് ഹരിതകർമസേന ഉപയോഗിച്ചിരുന്നത്. ഇവയുടെ ഉപയോഗക്ഷമത കുറഞ്ഞതോടെ ബ്ലോക്ക് പഞ്ചായത്തിന് തിരിച്ചുനൽകാൻ ഹരിതകർമസേനാ പൊതുയോഗം നിശ്ചയിച്ചു. തുടർന്നാണ് പുതിയ യന്ത്രങ്ങളെത്തിച്ചത്. പഴയ യന്ത്രങ്ങൾ ലേലം ചെയ്യുന്ന സർക്കാർ നടപടികൾ അവസാന ഘട്ടത്തിലാണ്.

ഹരിതകർമസേനയുടെ ലേബർ ബാങ്കിൽ 160 സേനാംഗങ്ങളാണ് നിലവിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വനമേഖലയോട് ചേർന്നുകിടക്കുന്ന മേഖലയിൽ കാട്ടുപന്നികൾ പോലുള്ള വന്യജീവികളുടെ ആക്രമണത്തിൽനിന്ന് മോചനത്തിനുള്ള ആധുനിക നടീൽ രീതികൾക്കും ഹരിതകർമസേന തുടക്കം കുറിയ്ക്കുകയാണ്. നൂറേക്കറിൽ ഒരേ സമയം ഞാറ്റടി തയ്യാറാക്കുന്നതിനായി 8000 ട്രേകൾ സേന വാങ്ങി.

ഒരേക്കറിന് 80 ട്രേ ഉപയോഗിച്ചാണ് ഞാറ്റടികൾ തയ്യാറാക്കുക. പുതിയ സംവിധാനത്തിലൂടെ തയ്യാറാക്കുക വഴി വന്യജീവിശല്യം പ്രശ്‌നമാകില്ല. വടക്കാഞ്ചേരി തിരുത്തിപറമ്പിലുള്ള ഹരിതകർമസേനയുടെ പരിശീലന കേന്ദ്രത്തിൽ നടീൽ യന്ത്രങ്ങളുടെ ഉപയോഗം സംബന്ധിച്ച് നിർമാണ കമ്പനികളിലെ വിദഗ്ധർ പരിശീലനം നൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..