പീച്ചി-വാഴാനി ടൂറിസം ഇടനാഴി റോഡ് നവീകരണത്തിന് സാങ്കേതികാനുമതി


അനുവദിച്ചത് 58. 80 കോടി രൂപ

വടക്കാഞ്ചേരി : വാഴാനി-പീച്ചി വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് നവീകരിക്കാൻ 58. 80 കോടി രൂപയുടെ സാങ്കേതികാനുമതി ലഭിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. അറിയിച്ചു. പൊങ്ങണംകാട് മുതൽ കരുമത്ര വരെ 11.560 കിലോമീറ്റർ റോഡിന്റെ പുനരുദ്ധാരണത്തിനാണ് ടെൻഡറായത്.

റോഡ് നിർമാണത്തിന്റെ ഭാഗമായി മാടക്കത്തറ, തെക്കുംകര പഞ്ചായത്ത് ജലനിധി പൈപ്പ് ലൈനുകൾ, ജല അതോറിറ്റി പൈപ്പ് ലൈനുകൾ, കെ.എസ്.ഇ.ബി. ലൈനുകൾ എന്നിവ റോഡ് വികസനത്തിന് തടസ്സമുണ്ടാകാത്ത രീതിയിൽ മാറ്റിസ്ഥാപിക്കുന്നതിനുള്ള പ്രത്യേക അടങ്കലിനും അംഗീകാരം തേടിയിട്ടുണ്ട്.

റോഡ് ബി.എം.ബി.സി. നിലവാരത്തിലാണ് നവീകരിക്കുക. 10 മീറ്റർ വീതിയിൽ ഏഴ് മീറ്റർ ടാറിങ്ങും ഇരുവശങ്ങളിലും കാന നിർമാണവും നടക്കും. 12 കലുങ്കുകൾ വീതികൂട്ടി പുതുക്കിപ്പണിയും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..