എന്തുപറ്റി വാഴാനിക്ക് ?


• വാഴാനി അണക്കെട്ട്

വടക്കാഞ്ചേരി : പീച്ചി, ചിമ്മിനി അണക്കെട്ടുകൾ നിറഞ്ഞ് വെള്ളം തുറന്നുവിട്ടു. എന്നാൽ കാലവർഷം കനത്തിട്ടും വാഴാനിയിൽ സംഭരണശേഷിയുടെ പകുതി വെള്ളം മാത്രം. ചൊവ്വാഴ്ച അണക്കെട്ടിൽ 9.84 ദശലക്ഷം ഘനമീറ്റർ വെള്ളം മാത്രമാണുള്ളത്.

കഴിഞ്ഞ വർഷത്തേക്കാൾ ഒരു ദശലക്ഷം ഘനമീറ്റർ വെള്ളം കുറവ്. പരമാവധി സംഭരണശേഷി 18.12 ദശലക്ഷം ഘനമീറ്ററാണ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ സാമാന്യം നല്ല മഴ ലഭിച്ചിട്ടുണ്ട്.

അണക്കെട്ടിലേക്കുള്ള പ്രധാന ജലസ്രോതസ്സായ കാക്കിനിക്കാട് കനാലിലൂടെയുള്ള നീരൊഴുക്ക് ശക്തമല്ല. ഇതിന്റെ വാർഷിക അറ്റകുറ്റപ്പണികൾ വെറും വഴിപാടാണെന്ന ആക്ഷേപം ശക്തമാണ്. അണക്കെട്ടിന്റെ മുകളിൽനിന്ന് കാണാവുന്ന മച്ചാട് വനത്തിലെ കിടാരം വെള്ളച്ചാട്ടവും ശക്തമാണ്. അണക്കെട്ടിലേക്കാണ് ഈ വെള്ളം ഒഴുകിയെത്തുക. സാധാരണ ജലസേചന ഉദ്യോഗസ്ഥർ വനംവകുപ്പിന്റെ സഹായത്തോടെ വനത്തിൽ പ്രവേശിച്ച് കക്കുംചോല ഉൾപ്പെടെ അണക്കെട്ടിലേക്ക് ജൂലായിൽ വെള്ളം തിരിച്ചുവിടുക പതിവാണ്.

ഈ വർഷം അത് നടന്നില്ല. ഓഗസ്റ്റ് നാലിന് വനത്തിലെത്തി ചോലകൾ തിരിച്ചുവിടുന്നതിന് വനം-വന്യജീവി വകുപ്പിന്റെ അനുവാദം ജലസേചനവിഭാഗം ചോദിച്ചിട്ടുണ്ട്. അണക്കെട്ടിന്റെ സംഭരണശേഷി പ്രളയത്തിനുശേഷം വർധിച്ചതായാണ് കേരള എൻജിനീയറിങ് ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോർട്ട്.

2019-ഡിസംബറിലായിരുന്നു പഠനം. പ്രളയത്തിൽ അണക്കെട്ടിലെ മണ്ണും ചെളിയും വടക്കാഞ്ചേരി പുഴയിലേക്ക് ഒഴുകിപ്പോയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതുവഴി 1.230 ദശലക്ഷം ഘനമീറ്റർ വെള്ളം അധികം സംഭരിക്കാനാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..