പെരുമ്പിലാവ് : ഒന്നാംവിള നെല്ല് സംഭരണത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി. രജിസ്‌ട്രേഷൻ നടത്തുന്ന കർഷകർ ക്രോപ്പ് 1 (Crop1) എന്നാണ് അപേക്ഷയിൽ രേഖപ്പെടുത്തേണ്ടത്. കേന്ദ്രസർക്കാർ നെല്ലിന്റെ താങ്ങുവില ഉയർത്തിയെങ്കിലും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ നിർദേശങ്ങളായിട്ടില്ല.
കേന്ദ്രസർക്കാർ താങ്ങുവില കൂട്ടിയ സാഹചര്യത്തിൽ കിലോയ്ക്ക് ഒരു രൂപയെങ്കിലും കർഷകർക്ക് അധികമായി ലഭിക്കേണ്ടതാണ്. നിലവിൽ കിലോയ്ക്ക് 28.20 രൂപ നിരക്കിലാണ് സപ്ലൈകോ സംഭരണം നടത്തുന്നത്. സംഭരണവുമായി ബന്ധപ്പെട്ട് മില്ലുടമകളുമായുള്ള കരാറിലെത്തേണ്ടതുണ്ട്. ഒന്നാംവിള കൊയ്‌ത്ത് തുടങ്ങാൻ ദിവസങ്ങൾ മാത്രമാണുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..