• കൂടൽമാണിക്യം ദേവസ്വം ഇല്ലംനിറയ്ക്കാവശ്യമായ നെൽക്കതിരുകൾ കൊട്ടിലാക്കൽ പറമ്പിൽനിന്ന് കൊയ്‌തെടുക്കുന്നു
ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം ഇല്ലംനിറയ്ക്കാവശ്യമായ നെൽക്കതിരുകൾ കൊയ്‌തെടുത്തു. കൊട്ടിലാക്കൽ പറമ്പിൽ നടന്ന കൊയ്ത്തുത്സവം എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം സ്‌കൂളിലെ വിദ്യാർഥികൾ ഉദ്ഘാടനം ചെയ്തു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ, ഭരണസമിതി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, അഡ്വ. കെ.ജി. അനിൽകുമാർ, രാമരാജൻ, ദേവസ്വം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു. കൂടൽമാണിക്യം ക്ഷേത്രത്തിലും കീഴേടമായ അയ്യങ്കാവ് ഭഗവതീക്ഷേത്രത്തിലും ബുധനാഴ്ചയാണ് ഇല്ലംനിറ.
അയ്യങ്കാവ് ക്ഷേത്രത്തിൽ രാവിലെ എട്ടിനും കൂടൽമാണിക്യം ക്ഷേത്രത്തിൽ രാവിലെ 9.15-നുമാണ് ഇല്ലംനിറ. കൂടൽമാണിക്യം ക്ഷേത്രത്തിലെ എതൃത്തുപൂജ രാവിലെ ആറിന് നടക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..