തെരുവുനായ വീടിനുള്ളിൽ കയറി ബാലികയെ കടിച്ചു


വടക്കാഞ്ചേരി : കുമ്പളങ്ങാട്ട്‌ വീടിനുള്ളിൽ കയറിയ തെരുവുനായ ബാലികയെ കടിച്ചു. പാണേങ്ങാടൻ സി. ജോയുടെ മകൾ സന മരിയ(9)യ്ക്കാണ് കടിയേറ്റത്. കുമ്പളങ്ങാട് എൽ.പി. സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിനിയാണ്. വീട്ടുകാർ ബഹളം വെച്ചതോടെ നായ പുറത്തേക്കിറങ്ങി.

ഒട്ടേറെ വളർത്തുമൃഗങ്ങളെയും തെരുവുനായ്ക്കളെയും ആക്രമിച്ചു. കുട്ടിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ നായയെ പിടികൂടി. നായയെ പേവിഷ പരിശോധനയ്ക്ക് വിധേയമാക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..