കൂടൽമാണിക്യത്തിൽ ഇല്ലംനിറ


ഇരിങ്ങാലക്കുട : നെൽക്കതിരുകളുമായി കൂടൽമാണിക്യം ക്ഷേത്രത്തിലും കീഴേടമായ അയ്യങ്കാവ് ഭഗവതീക്ഷേത്രത്തിലും ഇല്ലംനിറ ആഘോഷിച്ചു. കൂടൽമാണിക്യം ക്ഷേത്രത്തിൽ തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.

ചൊവ്വാഴ്ച കൊയ്തെടുത്ത നെൽക്കതിരുകൾ പൂജിച്ചശേഷം ബുധനാഴ്ച രാവിലെ കിഴക്കേ ഗോപുരനടയ്ക്കലുള്ള ആൽത്തറയ്ക്കൽ കൊണ്ടുവെച്ചു. തുടർന്ന് നെൽക്കതിർ പാരമ്പര്യ അവകാശികൾ ഗോപുരനടയിൽ സമർപ്പിച്ച് പൂജനടത്തി. ശേഷം നെൽക്കതിർ തലയിലേറ്റി ഒരു തവണ പ്രദക്ഷിണം ചെയ്ത് ക്ഷേത്രത്തിനകത്തേക്ക് കൊണ്ടുപോയി. അയ്യങ്കാവ് ഭഗവതീക്ഷേത്രത്തിൽ നടന്ന ഇല്ലംനിറയ്ക്ക് നകരമണ്ണ് നാരായണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.

കാറളം : കുമരഞ്ചിറ ഭഗവതീക്ഷേത്രത്തിലെ ഇല്ലംനിറ ആഘോഷിച്ചു. തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ മനയ്ക്കൽ നാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലായിരുന്നു ചടങ്ങ്. ക്ഷേത്രം ട്രസ്റ്റി ചിറ്റൂർ മനയ്ക്കൽ വാസുദേവൻനമ്പൂതിരിപ്പാട്, ക്ഷേത്ര ക്ഷേമസമിതി പ്രസിഡന്റ് സുരേഷ് പൊഴേക്കടവിൽ, സെക്രട്ടറി അശോകൻ പൊഴേക്കടവിൽ, ട്രഷറർ അഡ്വ. പത്മിനി സുധീഷ്, മേൽശാന്തി സതീശൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..