മാലിന്യസംസ്‌കരണം: അവലോകനത്തിന് ശില്പശാല


വടക്കാഞ്ചേരി : നഗരസഭയുടെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കുന്നതിന് ശില്പശാല സംഘടിപ്പിച്ചു. ഹരിതകർമസേനയുടെ പ്രവർത്തനം വിപുലീകരിക്കുന്നതിനും യൂസർ ഫീ നൂറുശതമാനം പിരിച്ചെടുക്കുന്നതിനുമുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു.

ഹരിതകർമസേനയുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഓരോ ക്ലസ്റ്ററിലും സ്ഥിരംസമിതി അധ്യക്ഷൻമാർക്ക് ചുമതല നൽകി. കുടുംബശ്രീ സി.ഡി.എസ്., എ.ഡി.എസ്. സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ശുചിത്വ പ്രവർത്തനങ്ങൾ അവലോകനം ചെയ്യും.

വിൻഡ്രോ കമ്പോസ്റ്റ് പ്ലാന്റ് ഓഗസ്റ്റ് 31-നുള്ളിൽ ട്രയൽ റൺ നടത്തും. പ്ലാന്റിലേക്ക് ആവശ്യമായ ജൈവമാലിന്യശേഖരണം വിപുലപ്പെടുത്തുന്നതിനും തീരുമാനിച്ചു. നഗരസഭയിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർക്കാണ് ക്ലസ്റ്ററുകളുടെ നിരീക്ഷണച്ചുമതല. എല്ലാ ഡിവിഷനുകളിലും എം.സി.എഫുകൾ സജ്ജമാക്കി.

നഗരസഭയുടെ ശുചിത്വ, ആരോഗ്യപദ്ധതികളും, മാലിന്യ സംസ്‌കരണ പദ്ധതികളും സംബന്ധിച്ച ഭാവിപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും അതിവേഗത്തിൽ നടപ്പിലാക്കുന്നതിനാവശ്യമായ നയപരിപാടികൾ ചർച്ച ചെയ്യുന്നതിനും നഗരസഭാ യോഗം ചേർന്നു.

ചെയർമാൻ പി.എൻ. സുരേന്ദ്രൻ അധ്യക്ഷനായി. വൈസ് ചെയർമാൻ ഷീലാ മോഹൻ, സ്ഥിരംസമിതി ചെയർമാൻമാരായ എം.ആർ. അനൂപ് കിഷോർ, പി.കെ. അരവിന്ദാക്ഷൻ, ജമീലാബി, സ്വപ്നാ ശശി, സി.വി. മുഹമ്മദ് ബഷീർ, വിവിധ ഡിവിഷനുകളിലെ കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി കെ.കെ. മനോജ്, ഹരിത സഹായ സ്ഥാപന പ്രതിനിധി ഡോ. വി. മനോജ്, അരുൺ കെ. വിജയൻ, ഹരിതകേരള മിഷൻ പ്രതിനിധി രമ്യ വി. ശേഖർ തുടങ്ങിയർ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..