റോട്ടറി സെൻട്രൽ ക്ലബ്ബ് സൈക്കിൾ നൽകി


• പെൺകുട്ടികൾക്കായി ഇരിങ്ങാലക്കുട റോട്ടറി സെൻട്രൽ ക്ലബ്ബിന്റെ സൈക്കിൾ വിതരണം നഗരസഭ ചെയർപേഴ്‌സൻ സോണിയാഗിരി ഉദ്ഘാടനം ചെയ്തപ്പോൾ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റോട്ടറി സെൻട്രൽ ക്ലബ്ബ്‌ 21 സൈക്കിളുകൾ വിതരണം ചെയ്തു. റോട്ടറി ഇന്റർനാഷണൽ പ്രസിഡന്റ് ജെനിഫർ ജോൻസിന്റെ കേരള സന്ദർശനത്തോടനുബന്ധിച്ച് ആയിരം പെൺകുട്ടികൾക്ക് സൈക്കിൾ നൽകുന്ന പദ്ധതിയുടെ ഭാഗമായാണിത്. നഗരസഭ ചെയർപേഴ്‌സൻ സോണിയാഗിരി വിതരണോദ്ഘാടനം നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് ഡേവിസ് കരപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.

ഡിസ്ട്രിക്ട് ഡയറക്ടർ ടി.പി. സെബാസ്റ്റ്യൻ, ക്ലബ്ബ് ഡയറക്ടർ പി.ടി. ജോർജ്, ഫ്രാൻസിസ് കോക്കാട്ട്, സി.ഡി. ജോണി, സുരേഷ് ഇ.വി., രമേശ് കൂട്ടാല, ബിജോയ്, രമേശ് കെ.എസ്., ജോൺ കെ.വി. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..