ഏഷ്യൻ പപ്പറ്റ് മേളയിലേക്ക് കലാനിലയം ഹരിദാസിന്റെ കഥാപാത്രങ്ങളും


ഇരിങ്ങാലക്കുട : ഒരുവർഷം നീളുന്ന ഏഷ്യൻ പപ്പറ്റ് മേളയിലേക്ക് കലാനിലയം ഹരിദാസിന്റെ പാവക്കഥകളി കഥാപാത്രങ്ങളും. നടനകൈരളി പാവക്കഥകളിസംഘത്തിലെ പാവക്കളി, പാവനിർമാണ കലാകാരൻ കലാനിലയം ഹരിദാസ് ഒരുക്കിയ കൃഷ്ണൻ, ദുര്യോധനൻ, കാട്ടാളൻ എന്നീ പാവക്കഥകളി കഥാപാത്രങ്ങളാണ് പ്രദർശനത്തിന് തയ്യാറായത്. രണ്ടടിയോളം ഉയരത്തിൽ കുമിഴ്‌മരത്തിൽ നിർമിച്ച പാവകളിൽ കഥകളിക്ക് ഉപയോഗിക്കുന്ന വേഷങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.

15 ദിവസത്തോളം പണിയെടുത്താണ് ഓരോ പാവയെയും തയ്യാറാക്കിയിരിക്കുന്നത്. സൗത്ത് കൊറിയ ചുൻച്ചി ഓൺ പപ്പറ്റ് തിയേറ്റർ മ്യൂസിയത്തിലാണ് എക്സിബിഷൻ. യൂനിമ കൊറിയ, ചുൻച്ചി ഓൺ പപ്പറ്റ് മ്യൂസിയം എന്നീ സംഘടനകളാണ് മേള സംഘടിപ്പിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..