കെ. വിജയൻ മേനോന് ഭക്തശ്രീ പുരസ്കാരം


വടക്കാഞ്ചേരി : ആദ്ധ്യാത്മിക സാംസ്‌കാരിക പ്രവർത്തകർക്ക് വടക്കാഞ്ചേരി സൗഹൃദം നൽകുന്ന ഭക്തശ്രീ പുരസ്‌കാരം ആദ്ധ്യാത്മിക പ്രഭാഷകനായ കെ. വിജയൻ മേനോന് സമ്മാനിക്കും. 10,001 രൂപയും പ്രശസ്തിഫലകവും ഗ്രന്ഥങ്ങളുമാണ് പുരസ്‌കാരം. കൊടുങ്ങല്ലൂർ തയ്യപറമ്പിൽ നാരായണൻകുട്ടി മേനോന്റെയും കൊടക്കാട്ടിൽ മാധവി അമ്മയുടെയും മകനായ വിജയൻ മേനോൻ പഞ്ചാബ് നാഷണൽ ബാങ്കിന്റെ സീനിയർ മാനേജരായി വിരമിച്ച സംസ്‌കൃതപണ്ഡിതനാണ്.

ഓഗസ്റ്റ് ഏഴിന് സൗഹൃദത്തിന്റെ രാമായണപഠന ശില്പശാലയിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഭാരവാഹികളായ പ്രൊഫ.പുന്നയ്ക്കൽ നാരായണൻ, കുറ്റിപ്പുഴ രവി, ഇ. സുമതിക്കുട്ടി, സി.ആർ. രാധാകൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..