പാർളിക്കാട് സംസ്ഥാനപാതയിലേക്ക് മണ്ണിടിച്ചിൽ


• പാർളിക്കാട് പട്ടിച്ചിറക്കാവ് ജങ്ഷന് സമീപം കുന്നിടിഞ്ഞ് മണ്ണും കല്ലും സംസ്ഥാനപാതയിലേക്ക് വീണനിലയിൽ

വടക്കാഞ്ചേരി : പാർളിക്കാട് പട്ടിച്ചിറക്കാവ് ജങ്ഷനു സമീപം സംസ്ഥാനപാതയിലേക്ക് കുന്നിടിഞ്ഞു. റോഡിൽ കല്ലും മണ്ണും വീണത് യാത്രക്കാരെ ഭീതിയിലാക്കി. നാലു വർഷം മുമ്പ് പാർളിക്കാടിനും കുറാഞ്ചേരിക്കും ഇടയിലുള്ള വളവ് ഒഴിവാക്കുന്ന പണിക്കായി പൊതുമരാമത്ത് വകുപ്പ് പാറ പൊട്ടിച്ചിരുന്നു. പൂർത്തിയാകുന്നതിനു മുന്നെ പണി നിർത്തിയത് അന്നേ ആക്ഷേപത്തിനിടയാക്കിയിരുന്നു.

പാറകൾക്ക് മീതെ അക്കേഷ്യ മരങ്ങളും സംസ്ഥാനപാതയിലേക്ക്‌ ചാഞ്ഞു നിൽക്കുന്നുണ്ട്. ഇത് വലിയ ഭീഷണിയാണ്. മണ്ണിടിച്ചിൽ നേരത്ത് കാൽനടയാത്രക്കാർ ഉണ്ടാവാതിരുന്നതിനാൽ ദുരന്തം വഴിമാറി. വേരുകളില്ലാത്തതിനാൽ പാറയുടെ മുകളിലെ മരങ്ങൾ റോഡിലേക്ക് നേരത്തെയും കടപുഴകി വീഴാറുണ്ട്.

2018-ലെ പ്രളയത്തിൽ 19 പേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിലുണ്ടായ കുറാഞ്ചേരിയോട് ചേർന്നുള്ള ഇടമാണിത്.

വനമേഖലയിലെ അക്കേഷ്യ മരങ്ങൾ മുറിച്ച് കേരള പേപ്പർ മില്ലിന് കൈമാറാൻ നടപടിയായിട്ടുണ്ടെന്നാണ് വനം ഉദ്യോഗസ്ഥന്മാർ പറയുന്നത്. മച്ചാട് വനം റേഞ്ചിന്റെ പരിധിയിലെ 42 ഏക്കറിലെ അക്കേഷ്യ മരങ്ങളും കേരള പേപ്പർ മില്ലിന് ആവശ്യമായ അസംസ്‌കൃത വസ്തുവായി കൈമാറും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..