ബസുകൾ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്


വടക്കാഞ്ചേരി : സംസ്ഥാനപാതയിൽ ഉത്രാളിക്കാവ് സ്റ്റോപ്പിനു സമീപം ബസുകൾ കൂട്ടിയിടിച്ച് പത്ത് പേർക്ക് പരിക്ക്. വ്യാഴാഴ്ച വൈകീട്ട് ആറോടെ വളവിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിലായിരുന്നു അപകടം. ചേലക്കരയിൽ നിന്ന് വടക്കാഞ്ചേരിക്ക്‌ വന്നിരുന്ന കാരിക്കൂട്ടത്തിൽ ബസും വടക്കാഞ്ചേരിയിൽ നിന്ന് ചേലക്കരയിലേക്ക്‌ പോയിരുന്ന ശ്രീകൃഷ്ണ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലെത്തിച്ചു. രണ്ടു പേരെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..