വർണക്കുട പരിപാടിയുമായി സഹകരിക്കില്ലെന്ന് കോൺഗ്രസ്


ഇരിങ്ങാലക്കുട : മന്ത്രി ആർ. ബിന്ദുവിന്റെ നേതൃത്വത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഇരിങ്ങാലക്കുടയുടെ കാർഷികോത്സവമായ വർണക്കുടയുമായി സഹകരിക്കില്ലെന്ന് കോൺഗ്രസ്.

കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് പണം തിരികെ നൽകുന്നതിനുള്ള യാതൊരു നടപടിയും സർക്കാരും ബാങ്ക് അധികൃതരും ഇതുവരെ സ്വീകരിച്ചിട്ടില്ല. ദുരിതമനുഭവിക്കുന്ന കരുവന്നൂർ ബാങ്കിലെ നിക്ഷേപകർ ബുദ്ധിമുട്ടുമ്പോൾ ഓണാഘോഷത്തിന്റെ പേരിൽ വർണക്കുട നടത്തുന്നത് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിനുവേണ്ടിയാണ്. അതിനാൽ ജനങ്ങളുടെ പക്ഷം ചേർന്ന് വർണക്കുടയുമായി സഹകരിക്കില്ലെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ടി.വി. ചാർളി, കെ.കെ. ശോഭനൻ എന്നിവർ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..