സി.പി.എം. പ്രതിഷേധ സംഗമം


ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്കിൽ നടന്ന വായ്പാ ക്രമക്കേട് ചൂണ്ടിക്കാട്ടി സഹകരണ മേഖലയെ തകർത്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്ന യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും മോഹം നടക്കാൻ പോകുന്നില്ലെന്ന് സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം എൻ.ആർ.ബാലൻ. ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി ടൗൺഹാൾ അങ്കണത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിക്ഷേപകർക്ക് പണം തിരിച്ചു നൽകുന്നതിന് സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചുവരികയാണെന്നും ബാലൻ പറഞ്ഞു.

ഏരിയാ സെക്രട്ടറി വി.എ. മനോജ്കുമാർ അധ്യക്ഷനായി. നേതാക്കളായ ഉല്ലാസ് കളക്കാട്ട്, കെ.സി. പ്രേമരാജൻ, അഡ്വ.കെ.ആർ. വിജയ, കെ.എ. ഗോപി എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..