അവിണിശ്ശേരി : കേരള ഖാദി ഗ്രാമ വ്യവസായ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ, ബാലറ്റ് പെട്ടിയിൽ വ്യാജ അറ നിർമിച്ച് കള്ളവോട്ട് നിക്ഷേപിച്ചെന്ന പരാതിയിൽ അസോസിയേഷൻ പ്രസിഡൻറ് സി.ബി. ഗീത, വരണാധികാരി അഡ്വ. ശ്യാം എന്നിവർക്കെതിരേ നെടുപുഴ പോലീസ് വഞ്ചനക്കുറ്റത്തിന് കേസെടുത്തു. സെക്രട്ടറി വി. കേശവന്റെ പരാതിയെത്തുടർന്നാണ് പോലീസ് കേസെടുത്തത്. പെട്ടിയിൽ വ്യാജ അറ നിർമിച്ചയാളുടെ പേരിലും കേസുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. 186 പേരാണ് വോട്ട് ചെയ്തത്. എന്നാൽ, പെട്ടിയിൽ 236 ബാലറ്റുപേപ്പറുകളാണ് കാണപ്പെട്ടത്. 50 വോട്ട് അധികം കണ്ടെത്തിയതിനെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക്, പ്രസിഡൻറ് പറഞ്ഞിട്ടാണ് ഇതു ചെയ്തതെന്ന് അപ്പോൾത്തന്നെ വരണാധികാരിയായ അഡ്വ. ശ്യാം വെളിപ്പെടുത്തിയിരുന്നു. ഇയാൾ കുന്നംകുളത്തെ യൂത്ത് കോൺഗ്രസ് നേതാവാണ്.
പ്രസിഡന്റിനുവേണ്ടി 50 ബാലറ്റുപേപ്പറുകൾ വ്യാജ അറയിൽ സൂക്ഷിച്ചത് വോട്ട് എണ്ണിനോക്കുന്നതിനിടെയാണ് ശ്രദ്ധയിൽപ്പെട്ടത്. ആ വോട്ടുകളെല്ലാം പ്രസിഡന്റ് നേതൃത്വം നൽകുന്ന പാനലിന് അനുകൂലമായവയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..