ഉത്രാളിക്കാവിൽ ദേവീ ഭാഗവത നവാഹയജ്ഞം നാളെ തുടങ്ങും


വടക്കാഞ്ചേരി : ഉത്രാളിക്കാവ് ക്ഷേത്രത്തിൽ ദേവീഭാഗവത നവാഹയജ്ഞത്തിന് ഞായറാഴ്ച വൈകീട്ട് 4.30-ന് തിരിതെളിയും.

കൊളത്തൂർ പുരുഷോത്തമൻ നായരാണ് യജ്ഞാചാര്യൻ. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ നവാഹയജ്ഞം ഉദ്ഘാടനം ചെയ്യും.

സ്വാമി നന്ദാത്മജാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. നവാഹയജ്ഞത്തിന്റെ ഭാഗമായി സർവൈശ്വര്യ വിളക്ക് പൂജ, വിദ്യാഗോപാല മന്ത്രാർച്ചന, ലക്ഷ്മീ കല്യാണം, കുമാരീപൂജ എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും. ഞായറാഴ്ച 8-ന് ഇല്ലംനിറ. തുടർന്ന് ആനയൂട്ട്. എട്ട് മുതൽ 16 വരെ ദിവസവും അന്നദാനം ഉണ്ടായിരിക്കും. 16-നാണ് യജ്ഞസമാപനം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..