ഗ്യാസ് ഗോഡൗണിലെ ലോറി കത്തിയ നിലയിൽ


വടക്കാഞ്ചേരി : കിരാലൂരിൽ പാചകവാതക ഗോഡൗണിൽ നിർത്തിയിട്ടിരുന്ന എയ്സിന്റെ ലോഡ് കയറ്റുന്ന വാഹനങ്ങൾ തീവെച്ച് നശിപ്പിക്കാൻ ശ്രമിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ ഡി.സി.സി. പ്രസിഡൻറ്‌ ജോസ് വള്ളൂരിന്റെ ഭാര്യ ബീനയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലെ ലോറികളാണ് കത്തിയനിലയിൽ കണ്ടത്. രാവിലെ ഗോഡൗണിൽ വണ്ടിയെടുക്കാനെത്തിയ ഡ്രൈവർമാരാണ് വാഹനങ്ങൾ ഭാഗികമായി കത്തിയനിലയിൽ കണ്ടത്. ഉടൻ പോലീസിൽ വിവരമറിയിച്ചു.

ലോറിയുടെ മുൻവശം മുഴുവനായും കത്തിയിട്ടുണ്ട്. തൊട്ടുമുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിന്റെ പിൻഭാഗത്തും തറയിൽ വിരിച്ച പരവതാനിയിലും തീപടർന്നിരുന്നു. വാഹനത്തിന്റെ ഡീസൽ ടാങ്കിനു കേടുപാടുകളില്ല. സമൂഹവിരുദ്ധർ തീയിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. നേരത്തെ വാഹനങ്ങളുടെ ബാറ്ററികൾ ഇവിടെനിന്ന് മോഷണം പോയിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..