വരവൂർ ഐ.ടി.ഐ. പ്രവേശനത്തിന് അപേക്ഷിക്കാം


വടക്കാഞ്ചേരി : പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വരവൂർ ഐ.ടി.ഐ.യിൽ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. http://scdditiadmission.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി 10 വരെ അപേക്ഷിക്കാം.

മെക്കാനിക് മോട്ടോർ വെഹിക്കിൾ (രണ്ട് വർഷം -മെട്രിക്), ഡ്രൈവർ കം മെക്കാനിക് (ആറുമാസം -നോൺ മെട്രിക്) എന്നിവയാണ് ട്രേഡുകൾ.

ലഭ്യമായ സീറ്റുകളുടെ 80 ശതമാനം പട്ടികജാതി വിഭാഗത്തിലെയും 10 ശതമാനം പട്ടികവർഗ വിഭാഗത്തിലെയും പൊതുവിഭാഗത്തിലെയും വിദ്യാർഥികൾക്കായാണ്. ഡ്രൈവർ കം മെക്കാനിക് ട്രേഡിൽ പ്രവേശനത്തിന് 18 വയസ്സ് പൂർത്തിയാകണം. വിവരങ്ങൾക്ക് ഫോൺ: 9496168236.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..