അണക്കെട്ടാണ്, കളി കൂടരുത്


• പേരേപ്പാറ അണക്കെട്ട്

വടക്കാഞ്ചേരി : കാലവർഷം കനത്തതോടെ പേരേപ്പാറ അണക്കെട്ട് കവിഞ്ഞൊഴുകുകയാണ്. . വനമേഖലയ്ക്കുള്ളിലെ ഈ അണക്കെട്ടിലെത്തി ആഘോഷിക്കാൻ എത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. സാമൂഹിക മാധ്യമങ്ങളിൽ ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ കാലവർഷം ശക്തമായിട്ടും സന്ദർശകരുടെ പ്രവാഹമാണ്.

അരനൂറ്റാണ്ടിനിടയിൽ ഒരു വിധത്തിലുള്ള പണികളും നടക്കാത്ത അണ എന്ന നിലയിൽ ഒട്ടും സുരക്ഷിതമല്ല പേരേപ്പാറ. വെള്ളത്തിൽ നിൽക്കുന്ന മരങ്ങളും അപകടഭീഷണി ഉയർത്തുന്നു. വാഴാനി ഉൾപ്പെടെയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടഞ്ഞുകിടക്കുന്ന അവസരത്തിലാണ് അപകടകരമായ പേരേപ്പാറയിലെ നീന്തലും കുളിയും ഉൾപ്പെടെയുള്ള വിനോദം.

50 വർഷം മുന്നെ 96,000 രൂപ ചെലവാക്കി ചെറുകിട ജലസേചന വകുപ്പ് നിർമിച്ചതാണ് വാഴാനിയ്ക്കടുത്തുള്ള വിരുപ്പാക്ക പേരേപ്പാറ അണക്കെട്ട്. അണക്കെട്ട് നിർമാണം പൂർത്തിയായി 1972 മുതൽ കോടതിയിൽ സ്ഥലത്തെ ചമയങ്ങളുടെ അവകാശം സംബന്ധിച്ച കേസ് 46 വർഷം വിവിധ കോടതികളിൽ നടന്നു. നാലു വർഷം മുന്നെയാണ് കേസിന്റെ കുരുക്കഴിഞ്ഞ് പേരേപ്പാറ തെക്കുംകര പഞ്ചായത്തിന്റെ കൈവശം ലഭിച്ചത്.

50 വർഷം പൊതുസമൂഹത്തിന് പ്രയോജനപ്പെടാതെ കിടന്ന പേരേപ്പാറ വീണ്ടെടുക്കാൻ തെക്കുംകര പഞ്ചായത്ത് 2.40 കോടി രൂപയുടെ പദ്ധതിക്ക്‌ അംഗീകാരം വാങ്ങി.

ഫയൽ നടപടികൾ നടക്കുന്നതല്ലാതെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..