മരക്കൊമ്പുകൾ മുറിക്കണം -താലൂക്ക് വികസന സമിതി


വടക്കാഞ്ചേരി : സംസ്ഥാനപാതയിലെ സിവിൽ സപ്ലൈസ് സംഭരണശാലയ്ക്ക് സമീപം യാത്രക്കാർക്ക് അപകടമുണ്ടാക്കുന്ന പുളിമരങ്ങളുടെ കൊമ്പുകൾ മുറിക്കുന്നതിന് താലൂക്ക് വികസനസമിതി യോഗം നിർദേശം നൽകി. വടക്കാഞ്ചേരിപ്പുഴ പാലത്തിന്റെ സമീപത്തുള്ള അപകടകരമായ അവസ്ഥയിലുള്ള മരങ്ങളും നീക്കണം.

മംഗലം റോഡിലെ കെട്ടിടമാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും നടപടി സ്വീകരിക്കുന്നതിന് മരാമത്ത് വിഭാഗത്തോട് യോഗം നിർദേശിച്ചു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ് അധ്യക്ഷനായി. തഹസിൽദാർ എം.കെ. കിഷോർ, ഡെപ്യൂട്ടി തഹസിൽദാർ സി. സന്തോഷ് തുടങ്ങി ജനപ്രതിനിധികളും വിവിധ കക്ഷി പ്രതിനിധികളും പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..