മെറിറ്റ് ഡേ ഉദ്ഘാടനം


• കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ മെറിറ്റ് ഡേ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു

ഇരിങ്ങാലക്കുട : ഈ നൂറ്റാണ്ടിലെ പ്രതിഭകളാണ് വരുംനൂറ്റാണ്ടിന്റെ ഗതിയെ നിശ്ചയിക്കേണ്ടതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ അധ്യക്ഷനായി.

ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ എം.പി. ജാക്സൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.വി. ചാർളി എന്നിവർ പ്രസംഗിച്ചു. നഗരസഭാ ചെയർപേഴ്സൺ സോണിയാ ഗിരി, ഡി.സി.സി. സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, കെ.കെ. ശോഭനൻ, സോമൻ ചിറ്റേത്ത്, സതീഷ് വിമലൻ, മുൻ എം.പി. പ്രൊഫ. സാവിത്രി ലക്ഷ്മണൻ, മണ്ഡലം പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.

എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ എപ്ലസ് നേടിയ നിയോജകമണ്ഡലത്തിലെ മുഴുവൻ വിദ്യാർഥികളെയും നൂറുശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും ചടങ്ങിൽ ആദരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..