വിരിപ്പ് കൃഷി വെള്ളക്കെട്ടിൽ


• മണലിത്തറ കേറ്റിപ്പാടം

വടക്കാഞ്ചേരി : മണലിത്തറ കേറ്റി പാടശേഖരത്തിൽ കൊയ്‌തെടുക്കാറായ 40 ഏക്കർ പാടശേഖരം വെള്ളക്കെട്ടിൽ. പ്രതികൂല കാലാവസ്ഥ ഒരു ഘടകമാണെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നിസ്സഹകരണം മാത്രമാണുള്ളതെന്ന് പാടശേഖര സമിതി പ്രസിഡന്റ് എ.ആർ. കൃഷ്ണൻകുട്ടി കുറ്റപ്പെടുത്തി.

മണ്ണ് മാഫിയയുടെ കടന്നുകയറ്റമാണ് വെള്ളക്കെട്ടിന് വഴിയൊരുക്കിയത്. പാടശേഖരത്തിന്റെ ഒരറ്റത്തു മണ്ണിട്ടു നികത്തുന്നതും സാധനസാമഗ്രികൾ നിക്ഷേപിക്കുന്നതും കണ്ടില്ലെന്ന് നടിക്കുന്നു.

പഞ്ചായത്ത് നൽകുന്ന സ്റ്റോപ്പ് മെമ്മോവിന് കടലാസിന്റെ വില പോലും മണ്ണ് മാഫിയ നൽകുന്നില്ല.

കളക്ടർക്കും പോലീസിനും നൽകിയ പരാതികൾ പോലും അവഗണിക്കപ്പെടുന്നതായി പാടശേഖരസമിതിക്കാർ പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..