എ.എം. ബഷീറിന് സ്വീകരണം


വടക്കാഞ്ചേരി : കേരള നിയമസഭാ സെക്രട്ടറിയായി നിയമിതനായ ജില്ലാ സെഷൻസ് ജഡ്ജ് എ.എം. ബഷീറിന്‌ വടക്കാഞ്ചേരി ശ്രീ കേരളവർമ പബ്ലിക് ലൈബ്രറിയിൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് വി. മുരളി അധ്യക്ഷനായി. പി.ടി. നരേന്ദ്രമേനോൻ ,ജി. സത്യൻ, അഡ്വ. ടി.എ. നജീബ്, ഡോ. ജയശ്രീ കൃഷ്ണൻകുട്ടി,പി. ശങ്കരനാരായണൻ, കെ.എസ്. അബ്ദുറഹ്‌മാൻ, പി.കെ. സുബ്രഹ്മണ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

തെക്കുംകര വി. നാരായണമേനോൻ വായനശാലയിൽ തെക്കുംകര പൗരാവലിയും എ.എം. ബഷീറിന്‌ സ്വീകരണം നൽകി. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ അധ്യക്ഷനായി. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. ആദരം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി. സുനിൽകുമാർ, എം.കെ. ശ്രീജ, കെ.എൻ. രാജൻ, ഡോ. കെ.എസ്. കൃപകുമാർ, സി. സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..