ചണ്ടിയും മരങ്ങളും യഥാസമയം നീക്കണം- താലൂക്ക് വികസനസമിതി


ഇരിങ്ങാലക്കുട : മരങ്ങളുടെ കൊമ്പുകളും ചണ്ടിയും അടിഞ്ഞ് അണക്കെട്ടുകളുടെ ഷട്ടറുകൾ അടയുന്നത് യഥാസമയം നീക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസനസമിതി ആവശ്യപ്പെട്ടു. കനത്ത മഴ ഭീഷണി നിലനിൽക്കുന്ന ഈ ഘട്ടത്തിൽ എല്ലാ വകുപ്പുകളും ഏകോപിപ്പിച്ച് പ്രവർത്തനം നടത്തണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച മന്ത്രി ആർ. ബിന്ദു പറഞ്ഞു. ക്യാമ്പുകളിൽ ജനങ്ങൾക്ക് കുറവുകളും പരാതികളും ഉണ്ടാകാതിരിക്കാൻ ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശിച്ചു.

തഹസിൽദാർ കെ. ശാന്തകുമാരി, ബ്ലോക്ക് പ്രസിഡന്റ് ലളിത ബാലൻ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..