വാഴാനിയിൽ ഓണം ഫെസ്റ്റ്; സംഘാടകസമിതിയായി


വടക്കാഞ്ചേരി : വാഴാനി ഓണം ഫെസ്റ്റിന് സംഘാടകസമിതി രൂപവത്‌കരിച്ചു. സെപ്റ്റംബർ ഒമ്പത് മുതൽ നാല് ദിവസമാണ് ആഘോഷം.യോഗത്തിൽ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. അധ്യക്ഷനായി. കലാപരിപാടികൾക്ക് പുറമെ താത്കാലിക അമ്യൂസ്‌മെന്റ് പാർക്ക് സ്ഥാപിക്കുന്നതിനും തീരുമാനിച്ചു.

തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽ കുമാർ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി. സുനിൽ കുമാർ, എം.കെ. ശ്രീജ, ഇ. ഉമാലക്ഷ്മി, വാഴാനി സബ്ബ് ഡിവിഷണൽ എൻജിനീയർ പി.വി. അനിൽകുമാർ, ഡി.ടി.പി.സി. സെക്രട്ടറി ജോബി ജോർജ്‌ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. (ചെയർമാൻ), പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽ കുമാർ (വർക്കിങ് ചെയർമാൻ), എം.കെ. ശ്രീജ (കൺ.), ഇ. ഉമാലക്ഷ്മി(ഖജാ.), വടക്കാഞ്ചേരി മേജർ ഇറിഗേഷൻ അസി. എക്‌സിക്യുട്ടീവ് എൻജിനീയർ (ജന. കൺ.).

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..