അങ്ങാടിക്കുളം വൃത്തിയാക്കി ഡി.വൈ.എഫ്.ഐ. പ്രവർത്തകർ


• ചാലിശ്ശേരി അങ്ങാടിക്കുളം ഡി.വൈ.എഫ്.ഐ. പ്രവർത്തകരുടെ നേതൃത്വത്തിൽ വൃത്തിയാക്കുന്നു

ചാലിശ്ശേരി : ഗ്രാമത്തിലെ ശുദ്ധജലസംഭരണിയായ അങ്ങാടിക്കുളം ഡി.വൈ.എഫ്.ഐ. പ്രവർത്തകർ വൃത്തിയാക്കി. ഫ്രീഡം പരേഡിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് ഒരേക്കർ വിസ്തീർണമുള്ള കുളത്തിലെ ചണ്ടിയും മാലിന്യവും നീക്കിയത്. മുപ്പതോളം പേർ അഞ്ചുമണിക്കൂർ പണിയെടുത്തു.

മുൻകാലങ്ങളിൽ പാടത്തെ കൃഷിക്ക് പ്രധാനമായും ഉപയോഗിച്ചിരുന്നത് ഈ കുളത്തിൽനിന്നുള്ള വെള്ളമായിരുന്നു. കുളം വൃത്തിയാക്കിയതോടെ ഒട്ടേറെ പേർ നീന്തൽ പരിശീലനത്തിനും മറ്റുമായി എത്തുന്നുണ്ട്. മേഖലാ സെക്രട്ടറി ടി.കെ. സുധീഷ്‌കുമാർ, പ്രസിഡന്റ് പി.എ. ഫ്ളെമിങ്, കെ.പി. ദിപിൻ, കെ.എ. അജിത്ത്, കെ.എ. അരുൺ തുടങ്ങിയവർ നേതൃത്വം നൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..