കൂടൽമാണിക്യം ആനയൂട്ട് ചിങ്ങം ഒന്നിന്


ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ആനയൂട്ട് ചിങ്ങം ഒന്നിന് നടക്കും. രാവിലെ ഒമ്പതിന് കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിനുമുന്നിൽ നടക്കുന്ന ആനയൂട്ടിൽ 21 ഗജവീരന്മാർ അണിനിരക്കും. ആനയൂട്ടിന് മുന്നോടിയായി മഹാഗണപതിഹോമവും ഗജപൂജയും നടക്കും.

ആനയൂട്ടിന്റെ സംഘാടകസമിതിയോഗം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം മാനേജിങ് കമ്മിറ്റിയംഗങ്ങളായ അഡ്വ. കെ.ജി. അജയകുമാർ, പ്രേമരാജൻ തുടങ്ങിയവർ പ്രസംഗിച്ചു. ദേവസ്വം മാനേജിങ് കമ്മിറ്റിയംഗം അഡ്വ. കെ.ജി. അജയകുമാർ ചെയർമാനും അജയ് കൺവീനറുമായി സംഘാടകസമിതി രൂപവത്‌കരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..