വൈദ്യുതി ജീവനക്കാരുടെ പ്രതിഷേധം


വടക്കാഞ്ചേരി : കേന്ദ്ര സർക്കാരിന്റെ വൈദ്യുതി നിയമഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് വൈദ്യുതി ജീവനക്കാരുടെയും ഓഫീസർമാരുടെയും കരാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകളുടെ ഏകോപനസമിതി പ്രതിഷേധിച്ചു. ‌വടക്കാഞ്ചേരി ഇലക്‌ട്രിക്കൽ ഡിവിഷനിലെ ഒമ്പത് സെക്ഷൻ ഓഫീസുകളിലെയും ജീവനക്കാർ പ്രതിഷേധത്തിന്റെ ഭാഗമായി. വടക്കാഞ്ചേരി ഡിവിഷൻ ഓഫീസിനു മുന്നിൽ നടന്ന ധർണ നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി. പ്രദീപൻ അധ്യക്ഷനായി. പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് എൻ.ടി. ബേബി, വർക്കേഴ്‌സ് അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി എസ്. അനിൽകുമാർ, പി.എം. മുസ്തഫ, സി.ഐ.ടി.യു. ഏരിയാ ജോയിന്റ് സെക്രട്ടറി എം.ജെ. ബിനോയ് തുടങ്ങിയവർ പ്രസംഗിച്ചു.

വിവിധ സെക്ഷൻ ഓഫീസുകൾക്കുമുന്നിൽ നടന്ന ധർണ കെ.എം. അഷറഫ്, കെ.എം. അബ്ദുൾ സലാം, പി. മോഹൻദാസ്, കെ.വി. ജോസ്, കെ.കെ. മുരളീധരൻ, ടി.വി. ദേവദാസ്, ടി.വി. സുനിൽകുമാർ തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.

കുന്നംകുളം: കേന്ദ്ര വൈദ്യുതി നിയമഭേദഗതി ബില്ലിനെതിരേ കേരള ഇലക്‌ട്രിക്കൽ വയർമെൻ സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ കുന്നംകുളം യൂണിറ്റ് കരിദിനം ആചരിച്ചു. പ്രതിഷേധയോഗം ജില്ലാ വൈസ് പ്രസിഡന്റ് പി. ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി. വാസുദേവൻ അധ്യക്ഷനായി. സെക്രട്ടറി എൻ. വിനോദ്, ടി.എൽ. ജെയിംസ് എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..