സ്വകാര്യവത്‌കരണത്തിനെതിരേ പ്രതിഷേധം


• വൈദ്യുതി ഭേദഗതി ബില്ലിനെതിരേ കെ.എസ്.ഇ.ബി.യിലെ ബി.എം.എസ്. ഒഴികെയുള്ള തൊഴിലാളിസംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ സമരം

ഇരിങ്ങാലക്കുട : രാജ്യത്തെ വൈദ്യുതിവിതരണമേഖല സ്വകാര്യ കുത്തകമുതലാളിമാർക്ക് തീറെഴുതുന്ന വ്യവസ്ഥകളടങ്ങിയ ഇലക്‌ട്രിസിറ്റി ഭേദഗതി ബില്ലിനെതിരേ കെ.എസ്.ഇ.ബി.യിലെ ബി.എം.എസ്. ഒഴികെയുള്ള തൊഴിലാളിസംഘടനകളുടെ നേതൃത്വത്തിൽ സമരം നടത്തി. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്ക്‌ മുന്നിൽ നടന്ന സമരം എ.ഐ.ടി.യു.സി. സംസ്ഥാന എക്സി. അംഗം പി.കെ. ഭാസി ഉദ്ഘാടനം ചെയ്തു. അസി. എൻജിനീയർ ഷാജു എ.ഇ., സി.ഐ.ടി.യു. ഡിവിഷൻ വൈസ് പ്രസിഡന്റ് അലി പി.എ., ബാബു ടി.കെ., മനോജ് കെ.എം. എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..