നാലുവയസ്സുകാരന് ക്രൂരമർദനം; അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ


കേച്ചേരി : നാലുവയസ്സുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ അമ്മയുടെ സുഹൃത്തിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. തൃപ്രയാർ ചൂലൂർ അരിപ്പുറം വീട്ടിൽ നൗഫൽ എന്ന പ്രസാദാണ് (29) അറസ്റ്റിലായത്. കേച്ചേരിക്കടുത്ത് തൂവാനൂരിലാണ് സംഭവം.

രാത്രി പനിമൂലം കുട്ടി കരഞ്ഞപ്പോൾ ഉറക്കം തടസ്സപ്പെട്ടതിൽ പ്രകോപിതനായാണ് മർദിച്ചതെന്ന് പറയുന്നു. എതിർക്കാൻ ശ്രമിച്ച അമ്മയെ ഭീഷണിപ്പെടുത്തി. കുട്ടിയുടെ ശരീരം മുഴുവൻ മടൽ ഉപയോഗിച്ച് തല്ലി. ജനനേന്ദ്രിയത്തിനും പരിക്കേറ്റിട്ടുണ്ട്. ബസ് തൊഴിലാളിയായ ഇയാൾ രാവിലെ ജോലിക്ക് പോയപ്പോൾ അമ്മ കുട്ടിയെയുംകൂട്ടി അയൽവീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാർ ഇവരെ കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചു.

വിവരമറിഞ്ഞെത്തിയ കുന്നംകുളം പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഉച്ചയോടെ പ്രതിയെ കേച്ചേരിയിൽനിന്ന്‌ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടിയെ കൂടുതൽ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ശിശുരോഗചികിത്സാവിഭാഗത്തിൽ പ്രത്യേക നിരീക്ഷണത്തിലാണ് ഇപ്പോൾ കുട്ടി. കുട്ടിയുടെ അമ്മ പാലക്കാട് സ്വദേശിയാണ്. ഭർത്താവുമായി പിണങ്ങിപ്പിരിഞ്ഞ ഇവർ സാമൂഹികമാധ്യമത്തിലൂടെ രണ്ടുമാസംമുമ്പാണ് നൗഫലിനെ പരിചയപ്പെട്ടത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..