തപതീസംവരണം കൂടിയാട്ടം സമാപിച്ചു


ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തിൽ ക്ഷേത്രം കൂത്തമ്പലത്തിൽ പുരുഷാർഥക്കൂത്ത് സഹിതം നടന്നുവന്ന തപതീസംവരണം കൂടിയാട്ടം സമാപിച്ചു. പാരമ്പര്യ അവകാശികളായ അമ്മന്നൂർ കുടുംബത്തിലെ ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാരുടെ നേതൃത്വത്തിലാണ് പത്തുദിവസത്തെ കൂടിയാട്ടം അവതരിപ്പിച്ചത്.

ധർമാർഥകാമമോക്ഷങ്ങൾ നേടാൻ ജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പത്ത് കൊല്ലത്തിനുശേഷം കൂത്തമ്പലത്തിൽ പുരുഷാർഥക്കൂത്ത് അരങ്ങേറിയത്. ഇതിൽ പ്രാധാന്യമുള്ള വിനോദം, അശനം എന്നിവ അമ്മന്നൂർ കുട്ടൻ ചാക്യാരും, വിവാദം, രാജസേവ എന്നിവ അമ്മന്നൂർ രജനീഷ് ചാക്യാരുമാണ് വിദൂഷകവേഷത്തിൽ അവതരിപ്പിച്ചത്.

സംവരണരാജാവായി അമ്മന്നൂർ മാധവ് ചാക്യാർ രംഗത്തെത്തി. പി.കെ. ഹരീഷ് നമ്പ്യാർ, നേപത്ഥ്യ ജിനേഷ് നമ്പ്യാർ, വില്ലുവട്ടത്ത് ശ്രീരാജ് നമ്പ്യാർ, ഹർഷൻ നമ്പ്യാർ എന്നിവർ മിഴാവിലും, ഡോ. അപർണ നങ്ങ്യാർ, ഇന്ദിര നങ്ങ്യാർ, ദേവി നങ്ങ്യാർ എന്നിവർ താളത്തിലും വിജയൻ മാരാർ ഇടയ്ക്കയിലും വാദ്യമേളമൊരുക്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..