പെരുമ്പിലാവ് : കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നാലുപേർക്ക് തെരുവു നായയുടെ കടിയേറ്റു. വട്ടമാവ് കിഴക്കേതറയിൽ രാഘവൻ (68), പടിഞ്ഞാറ്റുമുറി കാമ്പുറത്ത് അരവിന്ദൻ (61), കരണംങ്ങോട്ട് രാജൻ (60), അയിനൂർ പണ്ടാരപറമ്പിൽ വേലായുധന്റെ മകൻ മിഥുൻ (ഒമ്പത്) എന്നിവർക്കാണ് കടിയേറ്റത്.
ഒരു നായ തന്നെയാണ് നാലുപേരെയും കടിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. മൂന്നുപേരെ പഴഞ്ഞി സാമൂഹികാരോഗ്യ കേന്ദ്രത്തിലും ഒരാളെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കലും മരുന്ന് ലഭ്യമല്ലാത്തതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..